ഇന്റർസിറ്റി എക്സ്പ്രസ്സ് നാളെ മുതൽ പട്ടാമ്പിയിൽ നിർത്തും.

 


പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നാളെ (വെള്ളിയാഴ്ച) മുതൽ എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ്സുകൾ നിർത്തിത്തുടങ്ങും. അവഗണനയുടെ ചൂളം വിളിയുമായി പാഞ്ഞിരുന്ന ഈ തീവണ്ടിക്ക് ആറുമാസത്തേക്കാണ് താത്കാലികമായി സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.

റെയിൽവേ പ്രതീക്ഷിക്കുന്ന വരുമാനമുണ്ടാവുകയാണെങ്കിൽ സ്ഥിരം സ്‌റ്റോപ്പ് അനുവദിക്കും.ഏറെക്കാലത്തെ മുറവിളിക്ക് ശേഷമാണ് റെയിൽവേ അനുകൂല നിലപാട് സ്വീകരിച്ചത്.

നിലവിൽ പട്ടാമ്പിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള പാസഞ്ചർ വണ്ടി 7.46നാണ്.ഇത് കോഴിക്കോടെത്താൻ രണ്ട് മണിക്കൂറിലേറെ സമയമെടുക്കാറുണ്ട്. 

രാവിലെ 8.25ന് പട്ടാമ്പിയിൽ എത്തുന്ന ഇൻ്റർസിറ്റി കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്ക് പോകുന്നവർക്ക് ഏറെ അനുഗ്രഹമാണ്. അതുപോലെ വൈകീട്ട് 5.23ന് തൃശ്ശൂർ, എറണാകുളം ഭാഗത്തേക്ക് പോകുന്നവർക്കും പ്രയോജനം ചെയ്യും.

Tags

Below Post Ad