പ്രതിയുടെ വിലപിടിപ്പുള്ള പേന കൈക്കലാക്കി; തൃത്താല എസ്എച്ച്ഒക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ


 

തൃത്താല: പ്രതിയുടെ പേന കൈവശപ്പെടുത്തി എസ്എച്ച്ഒ.  തൃത്താല പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ പക്കല്‍ ഉണ്ടായിരുന്ന മൗണ്ട് ബ്ലാങ്ക് പേനയാണ് എസ്എച്ച്ഒ വിജയകുമാര്‍ കൈവശപ്പെടുത്തിയത്.

60000 രൂപയോളം വില വരുന്ന പേനയാണിത്.സംഭവത്തില്‍ പൊലീസുകാരനെതിരെ വകുപ്പുതല നടപടിക്ക് ജില്ലാ പൊലീസ് മേധാവി ശുപാര്‍ശ നല്‍കി. 

ഗുരുതര കൃത്യവിലോപം എസ്എച്ച്ഒയുടെ ഭാഗത്തുനിന്ന് ഉണ്ടായതായാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. കാപ്പ നടപടികള്‍ക്ക് വേണ്ടി സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയപ്പോഴാണ് ഫൈസലിന്റെ പേന എസ്എച്ച്ഒ കൈവശപ്പെടുത്തിയത്


പല തവണ തന്റെ പോക്കെറ്റിൽ ഇരിക്കുന്ന വിലപിടിപ്പുള്ള  പേന  തൃത്താല സ്റ്റേഷനിലെ എസ.എച്ച്.ഒ ആവശ്യപെട്ടിരുന്നെന്ന് പരാതിക്കാരനായ ഫൈസൽ പറഞ്ഞു.

എസ്.എച്ച്.ഒ വിജയകുമാരന് എതിരെയുള്ള നടപടി തൃപ്തികരമല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ഫൈസൽ പറഞ്ഞു.

Below Post Ad