കൊച്ചിയിൽ സ്ത്രീകളുടെ ശൗചാലയത്തിൽ പർദ്ദ ധരിച്ച് കയറിയ യുവാവ് പിടിയിൽ. ഇടപ്പള്ളിയിലെ ലുലു മാളിലെ ശൗചാലയത്തിലാണ് പർദ ധരിച്ചെത്തിയത് .
സ്ത്രീകളുടെ ശൗചാലയത്തിൽ കയറിയ ഇയാൾ മൊബൈൽ ഫോണിൽ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു .
സംഭവത്തിൽ കണ്ണൂർ കരിവെള്ളൂർ സ്വദേശിയായ അഭിമന്യുവിനെ കളമശ്ശേരി പോലീസ് അറസ്റ്റ്. 23കാരനായ അഭിമന്യൂ ഇൻഫോപാർക്കിലെ പ്രമുഖ ഐടി കമ്പനിയിലെ ജീവനക്കാരനാണ് .ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത് .
സാധാരണ വേഷത്തിൽ എത്തിയ ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പർദ്ദ ധരിക്കുകയായിരുന്നു .തുടർന്ന് സ്ത്രീകളുടെ ശൗചാലയത്തിൽ കയറി ഫോൺ ഒരു കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ ആക്കി ഒളിപ്പിച്ച ശേഷം ശൗചാലയത്തിന്റെ വാതലിനോട് ചേർത്ത് വെച്ചു .
പർദ്ദ ധാരിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ മറ്റു സ്ത്രീകൾ സുരക്ഷാ ജീവനക്കാരെ അറിയിക്കുകയായിരുന്നു .പിന്നീട് സുരക്ഷാ ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് പർദ്ദ ധാരി ആണാണെന്ന് മനസിലായത് .തുടർന്ന് പോലീസെത്തി ചോദ്യം ചെയ്തതിനെ തുടർന്ന് പാലാരിവട്ടത്ത് നിന്നാണ് പർദ്ദ വാങ്ങിച്ചത് എന്ന് സമ്മതിച്ചു.
ഇയാൾ ഉപയോഗിച്ച ഫോണും പർദ്ദയും പോലീസ് പിടിച്ചെടുത്തു. ഇൻഫോപാർക്കിലെ പ്രമുഖ ഐടി സ്ഥാപനത്തിൽ ജീവനക്കാരനാണ് അഭിമന്യൂ