തൃത്താല: അഞ്ചുമൂല പാലത്തറ റോഡിൽ ഇന്റർ ലോക്ക് ടൈൽസ് വിരിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ ഓഗസ്റ്റ് 20 മുതൽ പ്രവർത്തി പൂർത്തീകരിക്കുന്നതു വരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു.
പാലത്തറ ഗേറ്റ് വഴി വരുന്ന വാഹനങ്ങൾ മൂന്നുമൂലയിൽ നിന്നും വലത് വശത്തേക്ക് തിരിഞ്ഞ് നടപ്പറമ്പ് പള്ളി വഴി തിരുവേഗപ്പുറയിലേക്ക് പോകേണ്ടതാണന്ന്
തിരുവേഗപ്പുറയിൽ നിന്നും വരുന്ന വാഹനങ്ങൾ നടപ്പറമ്പ് പളളിക്കു സമീപത്തുനിന്നും ഇടതു വശത്തേക്ക് തിരിഞ്ഞ് മൂന്നുമൂലയിലേക്കും പോകേണ്ടതാണന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.