ഇന്ന് അത്തം... ഇനി പൂവിളികളുടെ പത്ത് നാൾ
കർക്കടക മാസത്തിൽപിറന്ന അത്തത്തിൽ തൃക്കാക്കരയപ്പനു തുമ്പപ്പൂമെത്തയൊരുക്കാൻ പൂക്കൾ തേടി ഇറങ്ങുകയാണ് കുട്ടികൾ.
തൊടിയിലും പാടവരമ്പത്തും വിടർന്ന പൂക്കളിനി വീട്ടുമുറ്റങ്ങളിൽ അഴകാകും. തിരുവോണത്തിലേക്ക് ഇനി 10 ആഘോഷ നാളുകളുടെ കാത്തിരിപ്പ്.
കുട്ടികൾ മുതൽ മുതിർന്നവരെ ഇനിയുള്ള നാളുകളിൽ പൂക്കളം തീർക്കുന്നതിൽ പങ്കാളികളാകും. നാടൻ പൂക്കളെ വിട്ട് പലരും വരവ് പൂക്കളെ ആശ്രയിച്ചാണ് അത്തക്കളം ഒരുക്കുന്നത്.
അതിനാൽ തന്നെ വ്യാപകമായി ഓരോ പ്രദേശങ്ങളിലും പൂക്കളെത്തിച്ച് കച്ചവടക്കാരും സജീവമാണ്.