കൂറ്റനാട് : പാലക്കാട് റവന്യൂ ജില്ല സ്‌കൂൾ സീനിയർ ഫുട്‌ബോൾ മത്സരത്തിൽ തൃത്താല ഉപജില്ല ജേതാക്കളായി. ഫൈനലിൽ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് ഷൊർണൂർ ഉപജില്ലയെയാണ് പരാജയപ്പെടുത്തിയത്.
അലനല്ലൂർ ജി.എച്ച്.എസ്.എസിലാണ് മത്സരങ്ങൾ നടന്നത്. ക്വാർട്ടർ ഫൈനലിൽ പറളി ഉപജില്ലയെയും സെമി ഫൈനലിൽ പട്ടാമ്പി ഉപജില്ലയെയും തോല്പിച്ചാണ് തൃത്താല ഉപജില്ലാ ടീം ഫൈനലിൽ പ്രവേശിച്ചത്.