പട്ടാമ്പി കിഴായൂരിൽ കുമാരി കയറ്റത്തിൽ ഭർത്താവിൻ്റെ കുത്തേറ്റ ഭാര്യ മരിച്ചു. കിഴായൂർ പടമ്പൻമാരിൽ സജീവിൻ്റെ ഭാര്യ ആതിര (32) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്
തിങ്കളാഴ്ച രാവിലെയാണ് സജീവൻ
ആക്രമാസക്തനായി ഭാര്യ ആതിര,അമ്മ സരോജിനി,എട്ട് വയസ്സുകാരി മകൾ പൊന്നു എന്നിവരെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
ഗുരുതരപരിക്കുകളോടെ നാല് പേരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴുത്തിന് കുത്തേറ്റ ആതിര ഗുരുതരാവസ്ഥയിലായിരുന്നു