നബിദിന പരിപാടികള്‍ കാണാനെത്തിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

 



തിരുനാവായ: നബിദിന പരിപാടികള്‍ കാണാനെത്തിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.തിരുനാവായ പല്ലാർ പാലത്തിൻ കുണ്ട് വാലില്ലാപുഴയിലെ വെള്ളക്കെട്ടിൽ  ഒഴുക്കിൽപ്പെട്ട്  കൂട്ടായി വക്കാട് സ്വദേശി  അബ്ദുറഹീം- സൈഫുന്നീസ ദമ്പതികളുടെ മകൻ മുസമ്മിൽ (9 ) ആണ് മരിച്ചത്. 

പല്ലാറിലെ ബന്ധുവീട്ടിൽ നബിദിന പരിപാടികൾ കാണാൻ വിരുന്നിനെത്തിയതായിരുന്നു കുട്ടി. വീടിനടുടുത്തുള്ള വെള്ളക്കെട്ടിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ കാൽതെന്നി വീഴുകയായിരുന്നു. 

ഓടിക്കൂടിയ നാട്ടുകാർ കുട്ടിയെ കൊടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്മോർട്ടത്തിന് ശേഷം നാളെ വാക്കാട് ജുമാ മസ്ജിദിൽ ഖബറക്കും.

വാക്കാട് കടപ്പുറം എഎംഎൽപി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ്: സൈഫുന്നീസ.സഹോദരൻ: റിസ്‌വാൻ

Below Post Ad