പട്ടാമ്പി: കൊപ്പം പുലാമന്തോൾ പാതയിൽ കരിങ്ങനാട്ടിൽ വാഹനാപകടം. ആളുകയറാൻ നിർത്തിയ ബസിന് പുറകിൽ കാറിടിച്ചാണ് അപകടമുണ്ടായത്.ബുധനാഴ്ച കാലത്ത് 9 മണിക്കായിരുന്നു അപകടം.
കാർ യാത്രക്കാരായ പട്ടാമ്പി കരിമ്പുള്ളി സ്വദേശികളായ രണ്ട് പേർക്ക് പരുക്കേറ്റു. ഇവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല
.
