യു.ഡി.എഫ്.ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകളിൽ  അകാരണമായി ഉദ്യോഗസ്ഥരെ മാറ്റുന്ന രീതി അവസാനിപ്പിക്കണം

 


കൂറ്റനാട്.യു.ഡി.എഫ്.ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകളിൽ  അകാരണമായി ഉദ്യോഗസ്ഥരെ മാറ്റുന്ന രീതി അവസാനി  ക്കണമന്ന് യു.ഡി.എഫ്.തൃത്താല  മണ്ഡലം നേതൃയോഗം ആവശ്യെപെട്ടു. 

പല തസ്തികകളും ഒഴിഞ്ഞു് കിടക്കുമ്പോഴും  നിലവിലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി  രാഷ്ട്രീയ പകപോക്കൽ നടത്തുന്നതിന് പഞ്ചായത്ത് മന്ത്രി കൂട്ടുനിൽക്കുന്നതായി യുഡിഎഫ് ആരോപിച്ചു. 

ടി .കെ. സുനിൽ അധ്യക്ഷനായി. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കതിരെ പഞ്ചായത്ത് തല പദയാത്ര നടത്താനും തീരുമാനിച്ചു. കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

മുൻ എം.എൽ.എ.വി.ടി.ബൽറാം,മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.ഇ.എ.സലാം,  ഡി.സി.സി. ഭാരവാഹികളായ സി.എച്ച്.ഷൗക്കത്തലി, കെ.ബാബു നാസർ,പി.ബാലൻ,പി. മാധവദാസ്,പി.വി.മുഹമ്മദാലി, മുസ്ലിംലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എസ്.എം.കെ.തങ്ങൾ, ടി.അസീസ്, പി.സി.പ്രദീപ്‌,  കെ.നാരായണൻകുട്ടി,കെ വിനോദ്,റഷീദ് കൊഴിക്കര തുടങ്ങിയവർ സംസാരിച്ചു.

Tags

Below Post Ad