നവകേരള സദസ്സ്: തൃത്താല മണ്ഡലത്തില്‍ ലഭിച്ചത് 4419 നിവേദനങ്ങള്‍,പട്ടാമ്പിയിൽ 3404

 


തൃത്താല: ചാലിശ്ശേരി അന്‍സാരി ഓഡിറ്റോറിയത്തില്‍ നടന്ന തൃത്താല നിയോജകമണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി സജ്ജീകരിച്ച നിവേദന കൗണ്ടറുകളില്‍ പൊതുജനങ്ങളില്‍ നിന്നും ലഭിച്ചത് 4419 നിവേദനങ്ങള്‍.

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജില്‍ നടന്ന പട്ടാമ്പി നിയോജകമണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി സജ്ജീകരിച്ച നിവേദന കൗണ്ടറുകളില്‍ പൊതുജനങ്ങളില്‍ നിന്നും ലഭിച്ചത് 3404 നിവേദനങ്ങള്‍.

രാവിലെ എട്ട് മുതല്‍ തന്നെ കൗണ്ടറുകളില്‍ നിവേദനങ്ങളുമായി പൊതുജനങ്ങളെത്തിത്തുടങ്ങിയിരുന്നു. 20 കൗണ്ടറുകളാണ്  നിവേദനങ്ങള്‍ നല്‍കുന്നതിനായി സജ്ജീകരിച്ചിരുന്നത്. വയോജനങ്ങള്‍, സ്ത്രീകള്‍,
ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു.

 നിവേദനങ്ങളുമായി എത്തുന്നവര്‍ക്ക് സഹായത്തിനായി ഹെല്‍പ്പ് ഡെസ്‌ക്കുകളും സജ്ജീകരിച്ചിരുന്നു. പരാതികള്‍ എഴുതി  സഹായിക്കാന്‍ ജീവനക്കാരും ഉണ്ടായിരുന്നു.

Below Post Ad