മുഖ്യമന്ത്രിക്ക് നെൽകതിർ കുല സമ്മാനിച്ച് നാട്ടിലെ താരമായി ഉണ്ണി കൂടല്ലൂർ

 


തൃത്താല: നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായിക്ക് നെൽകതിർ കുല സമ്മാനിച്ച് നാട്ടിലെ താരമായിരിക്കുകയാണ് ഉണ്ണി കൂടല്ലൂർ

കർഷക തൊഴിലാളി കുടുംബത്തിൽ ജനിച്ച ഉണ്ണിക്ക് ജീവനാണ് പാർട്ടി.
കൂടല്ലൂർ കൂട്ടക്കടവ് അങ്ങാടിയിൽ ഉയർന്നു നിൽക്കുന്ന മരങ്ങൾ ഒട്ടുമിക്കതും നട്ടുപിടിപ്പിച്ച ഉണ്ണി വലിയ പരിസ്ഥിതി പ്രവത്തകൻ കൂടിയാണ്.

"എനിക്ക് ഏറ്റവും വലിയ ആഗ്രമാണ് നടന്നത്" . ഒരു സഖാവിൻ്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത ആഗ്രഹം സഫലമായ സന്തോഷത്തിലാണ് സഖാവ് ഉണ്ണി കൂടല്ലൂർ .

തൃത്താല മണ്ഡലത്തിലെ  നവകേരള സദസ് വേദിയായ  ചാലിശ്ശേരിയിൽ   മുഖ്യമന്ത്രിക്ക് നെൽക്കതിർ സമ്മാനിച്ച് ചടങ്ങിലേക്ക് സ്വീകരിച്ചതിന് ശേഷം മുഖ്യമന്ത്രിയുമായി കുശലം പറഞ്ഞും വേദിയിലെ  മറ്റ്മ ന്ത്രിമാർക്ക് കൈ കൊടുത്തുമാണ് ഉണ്ണി മടങ്ങിയത്.

Tags

Below Post Ad