കുറ്റിപ്പുറം:ഭാരതപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കുറ്റിപ്പുറം ഹൈസ്കൂളിന് സമിപം ചങ്ങണകടവിലാണ് മൃതദേഹം കണ്ടത്.
വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ മീന്‍ പിടിക്കുന്നവരാണ് മൃതദേഹം കണ്ടത്.ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
50 വയസോളം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.തിരൂര്‍ ഫയര്‍ഫോഴ്സ് എത്തി മൃതദേഹം കരക്കെത്തിച്ചു ആശുപത്രിയിലേക്ക് മാറ്റി.കുറ്റിപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചു