ചങ്ങരംകുളത്ത് റോഡ് മുറിച്ച് കടന്ന വീട്ടമ്മയെ ഇടിച്ച ബൈക്ക് നിർത്താതെ പോയി: പരിക്കേറ്റ വീട്ടമ്മക്ക് ആശുപത്രിയില്‍ പോവാന്‍ ആയിരം രൂപ നല്‍കി അപരിചിതന്‍

 



ചങ്ങരംകുളം:റോഡ് മുറിഞ്ഞ് കടന്ന വീട്ടമ്മക്ക് ബൈക്ക് ഇടിച്ച് പരിക്കേറ്റു.അപകടം വരുത്തിയ ബൈക്ക് നിര്‍ത്താതെ പോയി.വ്യാഴാഴ്ച വൈകിയിട്ട് മൂന്ന് മണിയോടെ ചങ്ങരംകുളം ടൗണില്‍ നരണിപ്പുഴ റോഡിലാണ് സംഭവം.

മകളുമായി ചങ്ങരംകുളം ടൗണില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് വീട്ടമ്മയെ ബൈക്ക് ഇടിച്ചത്.ചങ്ങരംകുളം മാട്ടം സ്വദേശിയായ നദീറ(36)നാണ് പരിക്കേറ്റത്.സാരമായ പരിക്കേറ്റ വീട്ടമ്മക്ക് ചുറ്റും ആളുകള്‍ കൂടുമ്പോഴേക്കും ബൈക്ക് യാത്രികന്‍ കടന്ന് കളഞ്ഞിരുന്നു. 

ആള്‍കൂട്ടത്തിനിടയില്‍ നിന്നെത്തിയ അപരിചിതനായ ആള്‍ 1000 രൂപ നല്‍കി ആശുപത്രിയില്‍ പോവാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ വീട്ടമ്മ പറഞ്ഞു

Below Post Ad