പട്ടിത്തറ:പട്ടിത്തറ ജി എൽ പി സ്കൂളിലെ കലാ കായിക ശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ അനുമോദിച്ചു. പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ എം എസ് വിജയ ലക്ഷ്മി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക പ്രീത കെ ടി സ്വാഗതവും പിടിഎ പ്രസിഡന്റ് ടി രാജേഷ് നന്ദിയും പറഞ്ഞു. സി മുഹമ്മദ് കുട്ടി, ഷജില നിഷാദ് തുടങ്ങിയവർ സംസാരിച്ചു.
കുട്ടികൾക്കുള്ള സമ്മാനദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ നിർവഹിച്ചു