വെള്ളിയാഴ്ച നാട്ടില്‍ പോകാനിരുന്ന പാലക്കാട് സ്വദേശി റിയാദില്‍ നിര്യാതനായി

 


റിയാദ്: പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശി തുടർ ചികിത്സക്കായി വെള്ളിയാഴ്ച നാട്ടിൽ പോകാനിരിക്കെ റിയാദിൽ മരിച്ചു.

പാലക്കാട് എടത്തറ അഞ്ചാംമൈൽ സ്വദേശി സലിം (48) ആണ് മരിച്ചത്.രണ്ടാഴ്ച മുമ്പാണ് പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

റിയാദ് ന്യൂ സനാഇയ ഫാക്ടറി തൊഴിലാളിയാണ്. തനിമ കലാ സാംസ്കാരിക വേദി പ്രവർത്തകനായിരുന്നു.

Below Post Ad