കുമ്പിടി പാലിയേറ്റീവ് കെയർ സൊസൈറ്റി നിർമ്മിച്ച പുനരധിവാസ കേന്ദ്രമായ നിരാമയ ജനുവരി 10 ന് നാടിന് സമർപ്പിക്കും. ബുധനാഴ്ച 3 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ശബരിമല മുൻ മേൽശാന്തി തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് സമർപ്പണം.
നയ്യൂർ പറക്കുളം പള്ളിയാലിൽ അബ്ദുൽ ഖാദിർ സൗജന്യമായി നൽകിയ 15 സെന്റ് ഭൂമിയിലാണ് കെട്ടിടം നിർമ്മിചിട്ടുള്ളത്. പകൽ വീട്, ഫിസിയോ തറാപ്പി. പുനരധിവാസ കേന്ദ്രം, കിടപ്പ് രോഗി പരിചരണം, പാലിയേറ്റീവ് പ്രവർത്തകർകുള്ള പരിശീലനം തുടങ്ങി കിടപ്പ് രോഗികകൾ ഉൾപെടെയുള്ള മേഖലയിൽ മികച്ച സേവനങ്ങളാണ് കുമ്പിടി പാലിയേറ്റീവ് ലക്ഷ്യമിടുന്നതന്ന് ചെയർമാൻ സി ടി സൈയ്തലവി അറിയിച്ചു.