ആനക്കര :കൂടല്ലൂർ പുതുക്കോടത്ത് രാജനും കുടുംബത്തിനും വേണ്ടി നിർമ്മിച്ചു നൽകിയ 'സ്നേഹവീടി'ൻ്റെ താക്കോൽദാനം ഫെബ്രുവരി 25ന് ഞായറാഴ്ച മന്ത്രി എം.ബി രാജേഷ് നിർവ്വഹിക്കും.
അമേരിക്കയിലെ മലയാളി മുസ്ലിം സംഘടനകളായ “എം.എം.എൻ.ജെ ”യും (Malayalee Muslims of New Jersey-MMNJ) “നന്മ”യും (North American Network of Malayalee Muslim Associations – NANMMA), സംയുക്തമായാണ് വീട് നിർമ്മിച്ച് നൽകിയത്
ചടങ്ങിൽ സമദ് പൊന്നേരി (Co-founder NANMMA & MMNJ USA) പി. മമ്മിക്കുട്ടി എം.എൽ.എ.ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.മുഹമ്മദ്, വാർഡ് മെമ്പർമാരായ ടി.സ്വാലിഹ്,റുബിയ റഹ്മാൻ ,ബ്ലോക്ക് മെമ്പർ എം.ടി.ഗീത ,പി എം എ അസീസ്. പി.പി.ഹമീദ്, കുട്ടി കൂടല്ലൂർ എന്നിവരും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും