പൊന്നാനി: ഞായറാഴ്ച കടയില്‍ നിന്ന് വാങ്ങി വീട്ടിലെ അടുക്കളയില്‍ കൊണ്ടുവച്ച തണ്ണിമത്തന്‍ പൊട്ടിത്തെറിച്ചു. പുതുപൊന്നാനി നാലാംകല്ലില്‍ ചാമന്റകത്ത് നസ്‌റുദീന്റെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ഞായറാഴ്ച ഉച്ചയ്ക്ക് എംഇഎസ്. കോളേജിന് സമീപത്തെ കടയില്‍ നിന്ന് വാങ്ങിയതാണ് തണ്ണിമത്തന്‍. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് പെട്ടിത്തെറിച്ചത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് തണ്ണിമത്തന്റെ അകത്തെ ഭാഗങ്ങള്‍ ചിതറിത്തെറിച്ച നിലയില്‍ കണ്ടത്. തണ്ണിമത്തന് ദുര്‍ഗന്ധവുമുണ്ടായിരുന്നു.