തൃത്താല: പൊന്നാനി പാർലിമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ എസ് ഹംസ തൃത്താല മണ്ഡലത്തിൽ പ്രചരണം തുടങ്ങി
പൊന്നാനി പിടിച്ചെടുക്കുമെന്നും മണ്ഡലത്തിൽ LDFന് അനുകൂല സാഹചര്യമാണെന്നും കെ എസ് ഹംസ പറഞ്ഞു.
മുസ്‍ലിം ലീഗിലെ നിരവധി പേരുടെ പിന്തുണ തനിക്കുണ്ടെന്നും പൊന്നാനിയിൽ സ്ഥിര സാന്നിധ്യമായിരുന്നതിനാൽ ആ ബന്ധങ്ങൾ ഉപയോഗപ്പെടും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിന്റെ മുൻ സംസ്ഥാന സെക്രട്ടറിയാണ് കെ എസ് ഹംസ എന്നത് തന്നെയാണ് ലീഗ് കോട്ടയിലെ ഇടത് തുറുപ്പുചീട്ട് എന്നാൽ സിറ്റിംഗ് എം.പിയായ ഇ.ടി.മുഹമ്മദ് ബഷീർ പൊന്നാനിയിൽ മത്സരിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തിയാണ് ഹംസ LDF സ്ഥാനാർത്ഥിയായത്