പാലക്കാട്: പൊതുവിപണികളില്‍ പഴവര്‍ഗങ്ങള്‍ക്ക് വില കൂടുതല്‍ ഈടാക്കുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവിയുടെ നേതൃത്വത്തില്‍ പാലക്കാട് നഗരപരിധിയിലെ 20ഓളം പഴക്കടകളില്‍ പരിശോധന നടത്തി.
പരിശോധനയില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും ഒരേ പഴത്തിന് പല കടകളിലും വ്യത്യസ്ത വില, വില കൂടുതല്‍ ഈടാക്കുന്നതായും കണ്ടെത്തി. വരുംദിവസങ്ങളിലും ജില്ലയിലെ പൊതുവിപണികളില്‍ വ്യാപക പരിശോധന നടത്തുമെന്നും വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെയും വില കൂട്ടി വില്‍പന നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ എടുക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പി.വി ലത, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍. ശ്രീലേഖ, എസ്. രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.