ഗുളികകളുടെ രൂപത്തിലാക്കി സ്വര്‍ണ്ണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പട്ടാമ്പി സ്വദേശിയടക്കം മൂന്നുപേര്‍ പിടിയില്‍

 



കൊച്ചി: ഗുളികകളുടെ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം.

ഒരു വനിതയുള്‍പ്പെടെ മൂന്നു പേര്‍ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിയിലായി.

ദുബായില്‍ നിന്നെത്തിയ പട്ടാമ്പി സ്വദേശി മിഥുനില്‍ നിന്നും 797 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.

ഇയാള്‍ 3 ഗുളികകളുടെ രൂപത്തിലാക്കിയാണ് സ്വര്‍ണം ശരീരത്തിലൊളിപ്പിച്ചിരുന്നത്.

മറ്റൊരു യാത്രക്കാരനില്‍ നിന്നും നാലു ഗുളികകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച 1,182 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്.

ഇയാള്‍ ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയാണ്. കൂടാതെ ഇയാളില്‍നിന്ന് സ്വര്‍ണ ചെയിനും വളയും കണ്ടെടുത്തു.

അബുദാബിയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനിയില്‍ നിന്നും സ്വര്‍ണ്ണം പിടികൂടിയിട്ടുണ്ട്.

Below Post Ad