പുത്തൻ കാറിൽ ഡ്രൈവിങ് പഠിക്കുന്നതിനിടെ കാര്‍ കിണറ്റില്‍ വീണു, യാത്രക്കാരെ രക്ഷിച്ചു

 


തൃശൂർ : രണ്ടാഴ്ച മുമ്പ് വാങ്ങിയ പുതിയ കാറിൽ ഡ്രൈവിങ് പരിശീലനത്തിനിടയിൽ കിണറ്റിൽ വീണ കാറിലുണ്ടായിരുന്ന മൂന്നുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പോട്ട കളരിക്കൽ സതീശൻ (55), ഭാര്യ ജിനി (45), സതീശന്റെ സുഹൃത്ത് ഷിബു (50) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.

കിണറ്റിൽ വീണ കാർ വെള്ളത്തിലേക്ക് താഴുന്നതിനിടെ പിൻഭാഗത്തെ ചില്ല് തകർത്ത്
രക്ഷപ്പെടുത്തുകയായിരുന്നു.ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.

ചാലക്കുടി പോട്ട സുന്ദരിക്കവലയിൽനിന്ന്‌ പാറക്കൊട്ടിലിങ്കലിലേക്കുള്ള റോഡിലാണ് സംഭവം.വളവു തിരിക്കുന്നതിനിടയിൽ കാർ മതിൽ തകർത്ത് കിണറിന്റെ അരികുഭിത്തിയിൽ ഇടിച്ചശേഷം മറിയുകയായിരുന്നു.

കിണറിന് 30 അടിയോളം താഴ്‌ചയുണ്ട്. അതിൽ എട്ട് അടിയോളം വെള്ളവും ഉണ്ടായിരുന്നു. 

Tags

Below Post Ad