കപ്പൂർ:ബിജെപി കപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറങ്ങാടി സാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മഹിള സംഗമത്തിൽ പൊന്നാനി പാർലിമെന്റ് മണ്ഡലം NDA സ്ഥാനാർഥി അഡ്വ. നിവേദിത സുബ്രമുണ്യന് നൽകിയ സ്വീകരണം നൽകി.
മഹിള മോർച്ച കപ്പൂർ മണ്ഡലം അധ്യക്ഷ ലത സത്യൻ അധ്യക്ഷത വഹിച്ചു. അഡ്വ. നിവേദിത ഉത്ഘാടനം നിർവഹിച്ച മഹിളസംഗമത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രൊഫ വി ടി രമ, മലപ്പുറം ജില്ല പ്രസിഡന്റും പൊന്നാനി പാർലിമെന്റ് മണ്ഡലം കൺവീനറുമായ രവി തേലത്ത്, അഡ്വ. ശങ്കു ടി ദാസ്, ഇന്റെലക്‌ച്വൽ സെൽ സംസ്ഥാന സമിതി അംഗം പദ്മജ വേണുഗോപാൽ, മഹിള മോർച്ച ജില്ല പ്രസിഡന്റ് പി സത്യഭാമ ബിജെപി കപ്പൂർ സംഘടന മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട്, ബിന്ദു സുരേന്ദ്രൻ, കെ നാരായണൻ കുട്ടി, രതീഷ് തണ്ണീർക്കോട്, കെ സി കുഞ്ഞൻ, ലക്ഷ്മി ഗോപാൽ, പ്രീത ബാലചന്ദ്രൻ, സരോജിനി ടീച്ചർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.