'മ​ത​സൗ​ഹാ​ർ​ദ സ​ന്ദേ​ശ സ​ഹ​ന​യാ​ത്ര’യുമായി ഹാരിസ് രാജ് പൊന്നാനിയിലെത്തി.

 


പൊന്നാനി: എല്ലാ മതങ്ങളുടെയും നന്മയുടെ സാരാംശസന്ദേശവുമായി താൻ രചിച്ച പുസ്തകത്തിൻ്റെ രൂപത്തിലുള്ള കൈവണ്ടിയുമായി ഹാരിസ് രാജ് പൊന്നാനിയിലെത്തി.

തൃ​ശൂ​ർ മ​ണ്ണു​ത്തി ഒ​ല്ലൂ​ക്ക​ര കു​ള​മ്പി​ൽ പ​ടി​ഞ്ഞാ​ക്ക​ര വീ​ട്ടി​ൽ ഹാ​രി​സ് രാ​ജാ​ണ് ക​ന്യാ​കു​മാ​രി മു​ത​ൽ കാ​സ​ർ​കോ​ട് വ​രെ കാ​ൽ​ന​ട​യാ​ത്ര​ തുടരുന്നത് . ജ​നു​വ​രി ഒന്നി​ന് രാ​വി​ലെ എ​ട്ടി​ന് ആരംഭിച്ച യാത്ര കഴിഞ്ഞ ദിവസം പൊന്നാനിയിലെത്തി.​

സൗ​ദി​യി​ൽ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​യി​രു​ന്നു ഹാ​രി​സ്. വി​വി​ധ മ​ത​ഗ്ര​ന്ഥ​ങ്ങ​ളി​ലെ സാ​രാം​ശ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം പ്ര​വാ​സി​യാ​യി​രി​ക്കെ​യാ​ണ് മ​ന​സ്സി​ലു​ദി​ച്ച​ത്. സൗ​ദി​യി​ൽ വെ​ച്ചു​ത​ന്നെ പു​സ്ത​കം എ​ഴു​താ​നു​ള്ള ശ്ര​മം തു​ട​ങ്ങി. ഒ​ടു​വി​ൽ അ​ഞ്ച​ര വ​ർ​ഷം മു​മ്പ് പു​സ്ത​കം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി നാ​ട്ടി​ലെ​ത്തി. 

ഏ​റെ​ക്കാ​ല​മെ​ടു​ത്താ​ണ് 1008 പേ​ജു​ള്ള പു​സ്ത​കം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. ബൈ​ബി​ൾ, ഖു​ർ​ആ​ൻ, ഭ​ഗ​വ​ത് ഗീ​ത, വേ​ദ​ങ്ങ​ൾ, ഉ​പ​നി​ഷ​ത്തു​ക​ൾ എ​ന്നി​വ​യി​ൽ​നി​ന്നും ശേ​ഖ​രി​ച്ച ആ​പ്ത​വാ​ക്യ​ങ്ങ​ൾ പു​തി​യ കാ​ല​ത്തെ ത​ല​മു​റ​ക്ക് വേ​ഗ​ത്തി​ൽ മ​ന​സ്സി​ലാ​കു​ന്ന ത​ര​ത്തി​ലാ​ണ് ത​യാ​റാ​ക്കി​യ​തെ​ന്ന് ഹാ​രി​സ് രാ​ജ് പ​റ​യു​ന്നു.ഗ്ര​ന്ഥ​ങ്ങ​ളി​ലെ ആ​ഹ്വാ​ന​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​മാ​ണ് യാ​ത്ര​യി​ലൂ​ടെ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്. 

ജാ​തി, മ​ത, വ​ർ​ഗ, വ​ർ​ണ വി​വേ​ച​ന​ങ്ങ​ളി​ല്ലാ​തെ മ​നു​ഷ്യ​രെ​ല്ലാം ഒ​ന്നാ​ണെ​ന്ന സ​ന്ദേ​ശ​മാ​ണ് യാ​ത്ര​യി​ലൂ​ടെ ന​ൽ​കു​ന്ന​ത്. ‘മ​ത​സൗ​ഹാ​ർ​ദ സ​ന്ദേ​ശ സ​ഹ​ന​യാ​ത്ര’ എ​ന്നാ​ണ് പേ​രി​ട്ട​ത്. പു​സ്ത​ക​ത്തി​ന്റെ ആ​റ​ടി ഉ​യ​ര​വും മു​ന്നൂ​റ് കി​ലോ ഭാ​ര​വു​മു​ള്ള രൂ​പം ച​ക്ര​വ​ണ്ടി​യി​ൽ ഘ​ടി​പ്പി​ച്ച് അ​തും ത​ള്ളി​യാ​ണ് യാ​ത്ര.

ക​ന്യാ​കു​മാ​രി​യി​ലെ ത്രി​വേ​ണി സം​ഗ​മ​ത്തി​ൽ​നി​ന്ന് തു​ട​ങ്ങിയ യാ​ത്ര കാ​സ​ർ​കോ​ട് മ​ഞ്ചേ​ശ്വ​ര​ത്ത് അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഒ​രു ദി​വ​സം പ​ത്ത് കി​ലോ​മീ​റ്റ​ർ വീ​തം പി​ന്നി​ട്ട് മാ​ർ​ച്ച് ആ​ദ്യം യാ​ത്ര പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ഹാ​രി​സ് പ​റ​യു​ന്നു. ര​ണ്ട് മ​ക്ക​ളും ഭാ​ര്യ​യും  പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി കൂ​ടെ​യു​ണ്ട്.



Tags

Below Post Ad