പൊന്നാനിയിൽ റിട്ടയർഡ് അധ്യാപികയുടെ വീട്ടിൽ മോഷണം.വീട്ടു ജോലിക്കാരി അറസ്റ്റിൽ

 


പൊന്നാനി:പൊന്നാനിയിൽ റിട്ടയർഡ് അധ്യാപികയുടെ വീട്ടിൽ മോഷണം.വീട്ടു ജോലിക്കാരി അറസ്റ്റിൽ 

പൊന്നാനി വിജയമതാ കോൺവെൻറ് സ്കൂളിന് സമീപം താമസിക്കുന്ന വായോധികരായ മിലിട്ടറി ഉദ്യോഗസ്ഥനും ഭാര്യ റിട്ടയർഡ് അധ്യാപികയും താമസിക്കുന്ന വീട്ടിൽ നിന്നും ഒരു വർഷത്തിനിടയിൽ പതിനേഴു പവൻ സ്വർണ്ണ ആഭരണങ്ങളും വിലയേറിയ മദ്യ കുപ്പികളും റാഡോ വാച്ചും കളവ് പോയ കേസിലാണ് വീട്ടു ജോലിക്കാരിയായി എത്തിയ പള്ളപ്രം കക്കൂങ്ങൽ അശ്വതി ( 38 )യെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയുടെ വീട് റെയ്ഡ് ചെയ്തതിൽ മോഷണം പോയ മദ്യക്കുപ്പി കണ്ടെടുത്തതിൽ കസ്റ്റഡിയിൽ എടുത്ത് ശാസ്ത്രീയമായ രീതിയിൽ തെളിവുകൾ വെച്ച് ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച സ്വർണം പലപ്പോഴായി പണയം വെക്കുകയും വിൽക്കുകയും ചെയ്തതായി പ്രതി അശ്വതി പോലീസിനോട് വെളിപ്പെടുത്തി. 

അറസ്റ്റ് ചെയ്ത പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി മഞ്ചേരി വനിതാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ അഷ്‌റഫ്‌ എസ്. എസ്‌ഐമാരായ ബിബിൻ സിവി, ആന്റോ ഫ്രാൻസിസ് എ എസ്‌ഐ എലിസബത്ത് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ എസ്, പ്രവീൺ,എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അന്വേഷിച് കണ്ടെത്തിയത്..

Below Post Ad