പട്ടാമ്പിയിൽ വ്യാപാരി ട്രെയിൻ തട്ടി മരിച്ചു

 


പട്ടാമ്പിയിൽ ട്രെയിൻ തട്ടി തിരുവേഗപ്പുറ കൈപ്പുറം സ്വദേശിയായ വ്യാപാരി എ.ടി. ഹുസൈൻ മരിച്ചു. 

വ്യാഴം വൈകീട്ട് ആറ് മണിക്കായിരുന്നു അപകടം.ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം 

ഇയാൾ ഗുഡ്സ് ട്രെയിനിന്റെ മുന്നിലേക്ക് ചാടുകയായിരുന്നു എന്നാണ് കണ്ടുനിന്നവർ പറഞ്ഞത്.തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ ആയിരുന്നു മൃതദേഹം. ബന്ധുക്കളും നാട്ടുകാരും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്

ഹുസൈൻ മാസങ്ങളായി ഡിപ്രഷന് മരുന്നുകൾ കുടിക്കുന്നുണ്ടെന്നും ആത്മഹത്യ ആണെന്നും പട്ടാമ്പി പോലീസ് പറഞ്ഞു

നിലവിൽ ഇയാൾ KVVES കൈപ്പുറം യൂണിറ്റ് സെക്രട്ടറിയേറ്റ് മെമ്പറും, വെസ്റ്റ് കൈപ്പുറത്ത് ഫേൻസി ഷോപ്പ് ഉടമയുമാണ്

മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ

Below Post Ad