എസ് എസ് എൽ സി പരീക്ഷയിൽ തോല്‍വി ഭയന്ന് തൂങ്ങി മരിച്ച വിദ്യാർത്ഥിനി വിജയിച്ചു.

 


ചങ്ങരംകുളം : ഒതളൂരില്‍ തോല്‍വി ഭയന്ന് തൂങ്ങി മരിച്ച നിവേദ്യക്ക് പത്താം ക്ളാസ് പരീക്ഷയില്‍ വിജയം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒതളൂര്‍ മുപ്പത്തില്‍ പവദാസിന്റെയും റീനയുടെയും മകള്‍ നിവേദ്യ വീടിനകത്ത് ബാത്ത്റൂമില്‍ തൂങ്ങി മരിച്ചത്.

നിവേദ്യ തോല്‍കുമോ എന്ന ആശങ്ക പങ്ക് വെച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞിരുന്നു. ആശങ്ക പങ്ക് വച്ച് നിവേദ്യ എഴുതുയ ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു.

Below Post Ad