ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ചക്രം ഊരിത്തെറിച്ചു;ബ്രേക്കിട്ട ലോറിയുടെ പിന്നിലിടിച്ച് ബൈക്ക് യാത്രികൻ വിളയൂർ സ്വദേശിക്ക് ദാരുണാന്ത്യം

 



പട്ടാമ്പി : ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ 37കാരന് ദാരുണാന്ത്യം. കോഴിക്കോട് ദേശീയ പാത മണ്ണാര്‍ക്കാട് മേലേ കൊടക്കാടാണ് അപകടം. പട്ടാമ്പി വിളയൂര്‍ കളിക്കൊട്ടില്‍ അബുവിന്റെ മകന്‍ മുഹമ്മദ് സക്കീര്‍ മരിച്ചത്.

ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സക്കീര്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ ചക്രം ഊരിത്തെറിച്ചതോടെ സഡന്‍ ബ്രേക്കിട്ട വാഹനത്തിന് പുറകില്‍ സക്കീര്‍ സഞ്ചരിച്ച ബൈക്കിടിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ 15 മിനിറ്റ് ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തു

Below Post Ad