എരുമപ്പെട്ടിയിൽ ഒന്നര വയസ്സുകാരി വീട്ടുകിണറ്റിൽ വീണ് മരിച്ചു

 


കുന്നംകുളം : എരുമപ്പെട്ടിയിൽ ഒന്നര വയസ്സുകാരി വീട്ടുകിണറ്റിൽ വീണ് മരിച്ചു. വെള്ളറക്കാട് ചിറമനേങ്ങാട് നെല്ലിക്കുന്ന് മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു - ജിഷ ദമ്പതികളുടെ മകൾ അമേയയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.15നാണ് സംഭവം.

രാത്രി 10 മണിയോടെ അയൽ വീട്ടിലേക്ക് പോയതായിരുന്നു കുട്ടി. കാണാതായതിനെ തുടർന്ന് ജിഷ അന്വേഷിച്ചപ്പോഴാണ് കുട്ടി കിണറ്റിൽ വീണ് വെള്ളത്തിൽ മലർന്ന് പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്.

തുടർന്ന് നാട്ടുകാർ എരുമപ്പെട്ടി പൊലീസിൽ വിവരമറിയിച്ചു. കുന്നംകുളത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തി കുട്ടിയെ പുറത്തെടുത്ത് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 കുട്ടിയുടെ അസുഖമായി കിടക്കുന്ന പിതാവും മാതാവും മുത്തശ്ശിയുമാണ് സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്

Tags

Below Post Ad