പെരിങ്ങോട് : കറുകപുത്തൂർ റോഡിൽ പെരിങ്ങോട് സെൻ്ററിന് സമീപം കാർ തലകീഴായ്ക്കി മറിഞ്ഞ് അപകടം.യാത്രക്കാർ പരിക്ക് പറ്റാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇട്ടോണം അമ്പലത്തിൽ കുഞ്ഞിൻ്റെ ചോറൂണ് ചടങ്ങ് കഴിഞ്ഞ് കുറ്റനാട്ടെ വീട്ടിലേക്ക് മടങ്ങിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
നാട്ടുകാരുടെ സഹായത്തോടെ മറിഞ്ഞ കാറിൽ നിന്നും യാത്രക്കാരെ പുറത്തിറക്കി. ക്രെയിൻ ഉപയോഗിച്ചാണ് തലകീഴായി മറിഞ്ഞ കാർ ഉയർത്തിയത്.
ചാലിശ്ശേരി പോലീസ് സ്റ്റേഷൻ എസ്.ഐ ശ്രീ. റെനീഷിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Sethu Peringode