പട്ടാമ്പി : പെരുമ്പിലാവ്-നിലമ്പൂർ
സംസ്ഥാനപാതയിൽ വാവനൂർ കട്ടിൽമാടം ചരിത്രസ്മാരകത്തിന് താത്കാലിക സുരക്ഷയ്ക്കായി ക്രാഷ് പുരാവസ്തുവകുപ്പിൻ്റെ നേതൃത്വത്തിൽ ബാരിയർ സ്ഥാപിച്ചു.
കട്ടിൽമാടത്തോട് ചേർന്നുള്ള തിരക്കേറിയ പാതയിലൂടെ രാപകൽ വ്യത്യാസമില്ലാതെ നിരവധി വാഹനങ്ങളാണ് ദിവസവും കടന്നുപോകുന്നത്.
സർക്കാർരേഖയിൽ പുറമ്പോക്കായി കിടക്കുന്ന മുക്കാൽ ഏക്കറോളം ഭൂമിയിലാണ് ഈ കരിങ്കൽസൗധം നിൽക്കുന്നതായി ആദ്യകാല ചരിത്രരേഖയിൽ കാണുന്നതെങ്കിലും നിലവിൽ വീതികുറഞ്ഞ ചെറിയ സ്ഥലമാണുള്ളത്.
കഴിഞ്ഞ ഒരുവർഷത്തിനിടയിൽ മൂന്നുതവണ വലിയ ചരക്കുവാഹനങ്ങൾ ഇടിച്ചതിനെത്തുടർന്ന് സ്‌തൂപത്തിന്റെ രണ്ട് മൂലകളിലും പൊട്ടൽ സംഭവിച്ചിരുന്നു.10 മാസങ്ങൾക്കുശേഷമാണ് പുരാവസ്തുവകുപ്പ് രാത്രിയിലെത്തുന്ന വാഹനങ്ങൾ സ്‌തൂപത്തിലേക്ക് ഇടിച്ചുകയറാതിരിക്കാനായി ക്രാഷ് ബാരിയർ സ്ഥാപിച്ചത്