കൂറ്റനാട്: ഷോർട്ഫിലിം 'പകൽ മഴ 'യുടെ ആദ്യ പ്രദർശനം പെൻസിലിന്റെ ആഭിമുഖ്യത്തിൽ കൂറ്റനാട് കലവറയിൽ വച്ച് നടന്നു.വിടി ബൽറാം ഉൽഘാടനം ചെയ്തു.
സൗഹൃദത്തിന്റെയും കാത്തിരിപ്പിന്റെയും നിസ്സഹായതയുടെയും വിട്ട് കൊടുക്കലിന്റെയും ഒക്കെ കഥ പറയുന്ന പകൽമഴ ഭേദപ്പെട്ട ഒരു കുഞ്ഞു സിനിമയാണ് എന്ന വിലയിരുത്തലുകൾ ഉണ്ടായി.
കഴിഞ്ഞ വർഷത്തെ മികച്ച നടിയായി തെരഞ്ഞെടുകട്ടപ്പെട്ട ബീന ടീച്ചറെ വേദിയിൽ അനുമോദിച്ചു.
അജയൻ ചാലിശ്ശേരി, സുദീർ പെരിങ്ങോട്, സുദേവൻ പെരിങ്ങോട്,സിഎസ്.ഗോപാലൻ മാഷ് എന്നിവർ മുഖ്യാഥിതികളായി.
അച്യുതാനന്ദൻ,പ്രേം പ്രകാശ്,Nishad Kollazhy, Sumesh ഭാരതി,സുനിൽ പുലിക്കോട്ടിൽ സുന്ദരൻ ചെട്ടിപ്പടി,ബേബി ശാലിനി ,ഷിനിൽ ജേക്കബ്,അഞ്ജു അരവിന്ദ് ,മിഥുൻ തുടങ്ങിയവർ പകൽമഴക്ക് വേണ്ടി പെൻസിലിന്റെ ആദരവ് ഏറ്റു വാങ്ങി
Sindhu Sudheer , Faisal Vachakkal ,Haris Pallath മുഹമ്മദ് മനോജ് തുടങ്ങിയ പെൻസിൽ ഭാരവാഹികളോടൊപ്പം Subodh Pooppala , Shaji Sha Megha Sudheer ആഷിഫ് കെപി തുടങ്ങിയ സുഹൃത്തുക്കളും സംഘാടകരായി.