തൃത്താല പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.

 



തൃത്താല : 12.50 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന തൃത്താല പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് നിർവഹിച്ചു. 

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ്‌ റിയാസ് ഓൺലൈൻ ആയാണ് ഉദ്ഘാടനം നിർവഹിച്ചത്.

നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധ്യക്ഷത വഹിച്ച തദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.



2021-22 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന ബഡ്ജറ്റില്‍ അനുവദിച്ച 12.5 കോടി രൂപ ഉപയോഗിച്ചാണ് തൃത്താല സാമൂഹികാരോഗ്യ കേന്ദ്രത്തിന് കെട്ടിടം പണിയുന്നത്. നിലവില്‍ ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ മേല്‍ നോട്ടത്തിലാണ് നിര്‍മ്മാണം.

രണ്ട് നിലകളിലായി 2446 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ താഴത്തെ നിലയില്‍ നാല് ഒ.പി, ഒബ്‌സര്‍വേഷന്‍ റൂം, സ്റ്റാഫ് റൂം, എ.എച്ച് ക്ലീനിക്ക്, ഡ്രസ്സിങ്ങ് റൂം, ഫീഡിങ് റൂം, വെല്‍നെസ്സ് ഏരിയ, സ്‌പെഷ്യല്‍ ക്ലിനിക്ക്, ദന്തല്‍ ലാബ്, വിഷന്‍ ടെസ്റ്റിങ് റൂം, സ്റ്റോര്‍ റൂം, ഓഫീസ് റൂം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കു പ്രത്യേകം നഴ്സസ് റൂം, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്ക്, ഫാര്‍മസി, ഫാര്‍മസി സ്റ്റോര്‍, ടോയ്ലറ്റ്, കോണ്‍ഫറന്‍സ് ഹാള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റൂം, വാക്‌സിനേഷന്‍ റൂം, ആശുപത്രി സൂപ്രണ്ടിനുള്ള ഐ.യു.ഡി റൂം, എം.എല്‍.എസ്.പി റൂം, ലേഡീസ് ഡ്രെസ്സിങ് റൂം, ലിഫ്റ്റ് എന്നിവ വിഭാവനം ചെയ്തിട്ടുണ്ട്. 

പരിപാടിയില്‍ മുൻ എം.എൽ.എ വി.കെ ചന്ദ്രൻ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി റജീന, വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി, തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയ, വൈസ് പ്രസിഡന്റ് കെ.പി ശ്രീനിവാസന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനു വിനോദ്, കമ്മുകുട്ടി എടത്തോള്‍, ബ്ലോക്ക് പഞ്ചായത്തംഗം കുബ്റ ഷാജഹാൻ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ ടി.അരവിന്ദാക്ഷൻ, ടി.വി സബിത,പി.ദീപ, പഞ്ചായത്തംഗം പി.വി മുഹമ്മദാലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ആര്‍.വിദ്യ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Below Post Ad