കൂറ്റനാട് ന്യൂ ബസാറിൽ കാറിടിച്ച് വിദ്യാർഥിനി മരിച്ചു.കൂറ്റനാട് വലിയപള്ളി കോട്ട ടി എസ് കെ നഗർ സ്വദേശിനി ശ്രീപ്രിയ (19) ആണ് മരിച്ചത്.
പെൺകുട്ടി ന്യൂബസാർ സ്റ്റോപ്പിൽ ബസിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു അപകടം. തന്നെ കാത്തുനിന്ന അമ്മയുടെയും സഹോദരന്റെയും സമീപത്തേക്ക് ബസ്സിൽ നിന്നിറങ്ങി നടന്നു നീങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പട്ടാമ്പിയിൽ നിന്ന് ചങ്ങരംകുളത്തേക്ക് പോകുകയായിരുന്ന പൊന്നാനി സ്വദേശിയുടെ കാറാണ് ഇടിച്ചത്. ഇടിച്ചശേഷം റോഡരികിലുള്ള കൊടിമരത്തിൽ തട്ടിയാണ് കാർ നിന്നത്.
ചാലിശ്ശേരി പഞ്ചായത്ത് ഏഴാം വാർഡിൽ ബംഗ്ലാവ് കുന്ന് കാരാത്ത് പടി ബാലൻ-ശ്രീലത ദമ്പതികളുടെ മകളാണ്.സഹോദരങ്ങൾ : ശ്രീലേഖ, ശ്രീരാജ്.
അപകടത്തിൻ്റെ CCTV ദൃശ്യം