കൂടല്ലൂർ : എഴുത്തുകാരൻ അർഷദ് കൂടല്ലൂരിന്റെ ഏറ്റവും പുതിയ പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് സോഷ്യൽ മീഡിയയിലൂടെ നിർവഹിക്കും.
എംബി രാജേഷ്, സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, എസ് ഹരീഷ്, അഖിൽ പി ധർമ്മജൻ, സുഭാഷ് എ.വി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
കിനാക്കളുടെ വേട്ടക്കാരൻ, ഇരുൾ മുറിയിൽ ഒറ്റക്ക് എന്നീ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് കൂടല്ലൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്നു.