മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ട് രണ്ട് വയസുകാരി മരിച്ചു 


 

തൃശ്ശൂര്‍: കുടുംബാംഗങ്ങള്‍ക്കൊപ്പം ചേലൂര്‍ പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടയില്‍പ്പെട്ട് മരിച്ചു. ബിനോയ് - ജെനി ദമ്പതികളുടെ മകള്‍ ഐറീന്‍ ആണ് മരിച്ചത്.ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്.


കുട്ടി തൊട്ടുമുന്നിലൂടെ നടന്നുപോകുന്നത് കാണാതെ മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ടാണ് ഐറീന്‍ മരിച്ചത്. ഈ സമയം മാതാപിതാക്കള്‍ തൊട്ടടുത്ത് ഉണ്ടായിരുന്നില്ല.

കുട്ടിയുടെ ദേഹത്തുകൂടി കാര്‍ കയറിയിറങ്ങി. ഉടന്‍തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Below Post Ad