വാടാനാംകുറിശ്ശിയിൽ ഒക്ടോബർ 30 മുതൽ ഗതാഗത നിയന്ത്രണം

 



പട്ടാമ്പി- ഒറ്റപ്പാലം പാതയിൽ വാടാനാംകുറിശ്ശിയിൽ ഒക്ടോബർ 30 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

വാടാനാംകുർശ്ശി റെയിൽവേ മേൽപ്പാലം പണി പുരോഗമിക്കുന്നതിനാൽ  ഗതാഗതക്കുരുക്ക്  കുറയ്ക്കുന്നതിൻ്റെ ഭാഗമായി ഈ ഭാഗത്തേക്ക് വരുന്ന വാഹനങ്ങളുടെ എണ്ണം ക്രമീകരിക്കാൻ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ഈ റൂട്ടിൽ ഒക്ടോബർ 30 ബുധൻ മുതൽ ഗതാഗത നിയന്ത്രണമുണ്ടാവുമെന്ന്  ഷൊർണൂർ പോലീസ്  അറിയിച്ചു. ട്രാഫിക് നിയന്ത്രണത്തിൻ്റെ ഭാഗമായി ഒറ്റപ്പാലത്തു നിന്ന് ഗുരുവായൂർ ഭാഗത്തേക്ക്  പോകുന്ന വാഹനങ്ങൾ കുളപ്പുള്ളി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഷൊർണൂർ SMP ജംഗ്ഷൻ, ചെറുതുരുത്തിയിലൂടെ സഞ്ചരിച്ച് കൂട്ടുപാത

വഴി പോകണം. തിരികെ ഗുരുവായൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കൂട്ടുപാത ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ചെറുതുരുത്തി, SMP ജംഗ്ഷൻ, കുളപ്പുള്ളി വഴി പാലക്കാട് ഭാഗത്തേക്ക് പോകണം. 

ഒറ്റപ്പാലം ഭാഗത്ത് നിന്നും വല്ലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വാണിയംകുളത്ത് നിന്നും വലത്തോട്ട് തിരിഞ്ഞ് പനയൂർ വായനശാല റോഡ് വഴിയോ, കുളപ്പുള്ളി ജംഗ്ഷൻ കഴിഞ്ഞ് കൈലിയാട് റോഡ് വഴിയോ പോകുന്നതിനും വല്ലപ്പുഴ ഭാഗത്തു നിന്നും ഒറ്റപ്പാലം പാലക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അതേ റോഡുകൾ വഴിയോ പോകണം. ഇതിന് പ്രത്യേകം അടയാള ബോർഡുകൾ സ്ഥാപിച്ചു.  

വാടാനാംകുറിശ്ശി മേൽപ്പാലം ഭാഗത്തേക്ക് തിരക്കേറിയ മണിക്കൂറുകളിൽ ടോറസ് വാഹനങ്ങൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ ലോഡുമായി വരുന്നത് നിയന്ത്രിച്ചുകൊണ്ടും ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു. നിർദ്ദേശം അനുസരിച്ച് പരമാവധി വാഹനങ്ങൾ മേൽപ്പാലം പണി നടക്കുന്ന വാടാനാംകുർശ്ശി വഴി പോകുന്നത് ഒഴിവാക്കണമെന്നും പോലീസ് അറിയിച്ചു.




Below Post Ad