കുറ്റിപ്പുറം: ദേശീയപാതാ 66 അയങ്കലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
തവനൂര്‍ കടകശ്ശേരി പാറപ്പുറത്ത് അമ്മദ് (55) ആണ് മരിച്ചത്.പരിക്കേറ്റ പാറപ്പുറം സ്വദേശികളായ ഖൈഫ് (19),അല്‍ത്താഫ് (20),മുഹ് യുദീന്‍ ഫാസില്‍ (21) എന്നിവരെ എടപ്പാള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 8.20 ന് അയങ്കലം പെട്രോള്‍ പമ്പിന് സമീപത്തായാണ് അപകടം നടന്നത്.അമ്മദിനെ കുറ്റിപ്പുറം അമാന ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.മൃതദേഹം അമാന ഹോസ്പിറ്റലില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.