കൂടല്ലൂർ : ഒരു നാടിൻ്റെ ഹൃദയമിടിപ്പായി മാറിയ രണ്ട് വ്യക്തിത്വങ്ങളായ പി.കെ. അബ്ദുൽ ഖാദർക്കയും, ടി.എ കരിംക്കയും വിട പറഞ്ഞ് രണ്ട് വർഷം തികയുകയാണ്.
രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ നീതിയുടെ പക്ഷം പിടിക്കാൻ മുൻ നിരയിൽ ഉറച്ച് നിന്നവരെ കൂടല്ലൂർ ടൗൺ കോൺഗ്രസ് കമ്മിറ്റി അനുസ്മരിക്കുന്നു.
9.10.2024 ബുധനാഴ്ച വൈകീട്ട് 4 മണിക്ക് കൂട്ടക്കടവ് സെൻ്ററിൽ വിപുലമായ പരിപാടികളോട് കൂടി അനുസ്മരണ സമ്മേളനവും അനുമോദന സദസും നടത്തുന്നു.
കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി ബൽറാം ഉദ്ഘാടനം ചെയും. കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ സി.വി ബാലചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും.സി.സി സി സെക്രട്ടറി പി എം അസീസ് അദ്യക്ഷത വഹിക്കും.