ആനക്കര : ഒരു നാടിന്റെ പ്രാർത്ഥന വിഫലമായി. കാരുണ്യമതികളുടെ കനിവിന് കാത്തു നിൽക്കാതെ ആനക്കര വരട്ടിപ്പള്ളിയാലിൽ വരട്ടിപ്പള്ളിയാൽ പറമ്പ് വേലായുധൻ മകൻ രതീഷ് (41) വിട പറഞ്ഞു.
അടിയന്തിരമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കും ചികിത്സക്കും പണം കണ്ടെത്താൻ രതീഷിന്റെ കുടുംബത്തിന് കഴിയാതെ വന്നതോടെയാണ് ചികിത്സക്കായി നാട് കൈകോർക്കാൻ തീരുമാനിച്ചത്.
പി മമ്മിക്കുട്ടി എംഎൽഎ ചെയർമാനായും ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ മുഹമ്മദ് കൺവീനറായും വാർഡ് മെമ്പർ കെ പി മുഹമ്മദ് ട്രഷററായും വി.പി രതീഷ് ചികിത്സാ സഹായ നിധി രൂപീകരിച്ച് പ്രവർത്തിച്ച് വരികയായിരുന്നു
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം തുടർ ശസ്ത്രക്രിയകൾക്കായി നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും രതീഷിന്റെ ജീവൻ നിലനിർത്താൻ ധനസമാഹരണം നടത്തി വരുന്നതിടെയാണ് നാടിനെ കണ്ണീരിലാഴ്ത്തി രതീഷ് ഇന്ന് രാവിലെ വിട പറഞ്ഞത്.