കേച്ചേരി - അക്കിക്കാവ് ബൈപാസ് റോഡ് നിർമ്മാണം അന്തിമഘട്ടത്തിൽ

 


കേച്ചേരി :  കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി KRFB മേൽനോട്ടത്തിൽ ആധുനിക ടെക്നോളജിയിൽ പണികഴിപ്പിക്കുന്ന തൃശ്ശൂർ ജില്ലയിലെ കേച്ചേരി അക്കിക്കാവ് റോഡ് DBM പ്രവർത്തികൾ  പുരോഗമിക്കുന്നു

കേച്ചേരി  അക്കിക്കാവ് ബൈപാസ് റോഡ് തൃശൂർ ജില്ലയിലെ കുന്നംകുളം മണലൂർ നിയോജക മണ്ഡലത്തിൽ കൂടിയാണ് ഈ റോഡ് കടന്നു പോകുന്നത് 9.88 കിലോമീറ്റർ ആണ് നീളം

കിഫ്ബിയുടെ 48 കോടി അടങ്കലിൽ ആണ് പ്രവർത്തി തുടരുന്നത് .സംസ്ഥാനത്ത് പൊതുമരാമത്ത് റോഡുകളിൽ ആദ്യമായാണ് ജിയോ ടെക്സ്റ്റൈൽ - ജിയോ സെൽ ഉപയോഗിച്ചുള്ള ആധുനിക രീതിയിലെ റോഡ് നിർമ്മാണം സാധ്യമാക്കുന്നത്

കേരള റോഡ് ഫണ്ട് ബോർഡിൻറെ മേൽനോട്ടത്തിൽ BAAB കൺസ്ട്രക്ഷൻ ആണ് റോഡ് നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തു നടത്തുന്നത്




Below Post Ad