തൃത്താലയുടെ പൈതൃകവും സംസ്ക്കാരവും കാത്ത് സൂക്ഷിക്കുന്നതിനും കലാ-കായിക രംഗങ്ങളെ പരിപോഷിപ്പിക്കുന്നതിനുമായി "യൂണീക്ക്" എന്ന പുതിയ കൂട്ടായ്മ പിറക്കുന്നു.
തൃത്താലയുടെ കലാ-കായിക-സാംസ്‌കാരിക മേഖലകളില്‍ പുതിയ ചുവടുകളുമായി ഇനി യുണീക്കിൻ്റെ പ്രവർത്തകരും ഉണ്ടാകും
പുതിയ ക്ലബ്ബിന്റെ ഉദ്ഘാടനം
ഇന്ന് വൈകീട്ട് അഞ്ചു മണിക്ക്
വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കില്‍ വിവിധ പരിപാടികളോടെ തുടക്കം കുറിക്കുന്നു.
കലാ സന്ധ്യയിൽ മികച്ച നടിക്കുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് നേടിയ ബീന ആര്‍ ചന്ദ്രന്‍ അതരിപ്പിക്കുന്ന "ഒറ്റ ഞാവല്‍ മരം "ഏക പാത്ര നാടകവും അരങ്ങേറും
വൈകീട്ട് 7.30 ന് വൈറ്റ് കീ ബാന്റ് അവതരിപ്പിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കും.
പരിപാടിയിൽ സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും
കെ ന്യൂസ് തൃത്താല