പ്രതിഷേധങ്ങൾക്ക് ഫലം കണ്ടു; തൃത്താലയിൽ തകർന്ന റോഡിലെ കുഴികളടച്ചു. ദുരിതയാത്രക്ക് താൽക്കാലികാശ്വാസം

 


തൃത്താല : പ്രതിഷേധങ്ങൾക്ക് ഫലം കണ്ടു; തൃത്താലയിൽ തകർന്ന റോഡിലെ കുഴികളടച്ചു.ദുരിതയാത്രക്ക് താൽക്കാലികാശ്വാസം

തൃത്താലയിലെ തകർന്ന റോഡിലെ ദുരിത യാത്രയെക്കുറിച്ച് കെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു

റോഡുകളുടെ തകർച്ചക്കെതിരെ തൃത്താല മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ PWD ഓഫീസ് മാർച്ച് നടത്തിയിരുന്നു.

മന്ത്രി എം ബി രാജേഷ്
പ്രഖ്യാപനങ്ങൾ മാത്രം നടത്തി
സാങ്കേതികത്വം പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാതെ മണ്ഡലത്തിലെ തകർന്ന റോഡിലെ കുഴികൾ അടച്ച് റീ ടാറിംഗ് നടത്തി ജനങ്ങളുടെ യാത്രാ ദുരിതം അവസാനിപ്പിക്കണമെന്ന്
മാർച്ച് ഉദ്ഘാടനം ചെയത് വി.ടി.ബൽറാം പറയുകയുണ്ടായി.

തൃത്താല മണ്ഡലത്തിലെ മിക്ക റോഡുകളും  മഴയൊന്ന് പെയ്താൽപ്പിന്നെ വെള്ളക്കെട്ടും ചെളിമയവുമാണ്.വെയിലായാലോ റോഡും പരിസരവും ആകെ പൊടിനിറയും.

റോഡിലെ കുഴികളിലിട്ട മെറ്റലുകൾ റേഡിൽ പരന്ന് കിടക്കുന്നത്  ഇരുചക്ര വാഹനയാത്രക്കാർക്ക് വലിയ സുരക്ഷാ ഭീഷണിയാണ്. ഒട്ടേറെ ഇരുചക്ര വാഹനയാത്രക്കാർ ഇതിനകം അപകടത്തിൽപ്പെട്ടിട്ടുണ്

റോഡിലെ വെള്ളക്കെട്ടും പൊടിശല്യവും ഏറെ അനുഭവിക്കുന്നത് പരിസരത്തെ വീട്ടുകാരും കച്ചവടക്കാരുമാണ്.

മഴ അവസാനിച്ചാൽ മാത്രമെ റോഡിൻ്റെ  റീ ടാറിംഗ് പ്രവർത്തികൾ നടത്താനാകൂ.
കരാറിൽ കുഴി അടക്കൽ ഇല്ലെങ്കിലും റോഡിൻ്റെ അവസ്ഥയും പ്രതിഷേധവും കണക്കിലെടുത്താണ് കുഴികൾ അടക്കുന്നതെന്ന് കരാർ എറ്റെടുത്ത കമ്പനി ജീവനക്കാരൻ കെ നൂസിനോട് പറഞ്ഞു.

റോഡിലെ ദുരിതയാത്രക്ക് അറുതിവരാൻ ഡിസംബർ വരെയെങ്കിലും കാത്തിരിക്കേണ്ടി വരും

കെ ന്യൂസ് തൃത്താല

Tags

Below Post Ad