ചാലിശ്ശേരി: പാലക്കാട് -തൃശൂർ-മലപ്പുറം ജില്ലകളുടെ സംഗമഭൂമിയായ ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് കാവ് ക്ഷേത്രത്തിൽ വർഷംതോറും നടത്തിവരാറുള്ള അയ്യപ്പൻ വിളക്കിന്റെ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു.
2024 നവംബർ 23(1200 വൃശ്ചികം 8) ശനിയാഴ്ച ആണ് അതിഗംഭീരമായി ചാലിശ്ശേരി മുഴുവൻ വിളക്ക് നടക്കുന്നത്. മധ്യകേരളത്തിലെ സുപ്രസിദ്ധ അയ്യപ്പൻ വിളക്ക് സംഘമായ മരത്തംകോട് മഠാധിപതി ജ്യോതിപ്രകാശും സംഘവുമാണ് ഇത്തവണയും വിളക്ക് പാർട്ടി.
വിളക്ക് കമ്മിറ്റി രക്ഷാധികാരി സുബ്രഹ്മണ്യൻ കടവാരത്ത്,പ്രസിഡന്റ് പ്രസന്നധരൻ എന്ന കുട്ടൻ,സെക്രട്ടറി കെ.കെ.ഭാസ്കരൻ, ജോയിന്റ് സെക്രട്ടറിമാരായ സി.വി.മണികണ്ഠൻ, വിനോദ് വട്ടേക്കാട്ട്, വൈസ് പ്രസിഡന്റുമാരായ ചന്ദ്രൻ പയ്യട,ടി.വി.വിജയൻ, ട്രഷറർ പി.സി.ചന്ദ്രൻവിളക്ക് കമ്മിറ്റി കോർഡിനേറ്റർ ശ്രീജിത്ത് പടിഞ്ഞാറെ മുക്ക്,എക്സിക്യൂട്ടീവ് അംഗങ്ങളായ അനീഷ് ഒറ്റപ്പിലാവ്,ഹരിദാസൻ കണ്ടംപുള്ളി, അബ്ദുറഹ്മാൻ കുന്നത്തേരി,ബാലൻ കണ്ടരാമത്ത് പുഞ്ചയിൽ,ടി.വി.മണി മനേഷ്,ടി.കെ.മണികണ്ഠൻ,സുന്ദരൻ പണിക്കർ,ശശി കരിപ്പാലി എന്നിവർ പങ്കെടുത്തു.
മുലയംപറമ്പത്ത് കാവ് വിളക്ക് ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 28-മത് ദേശവിളക്ക് ആണ് ഈ വർഷം നടക്കുന്നത്.