ചാലിശേരിയിൽ അപകട ഭീഷണി ഉയർത്തിയ മരച്ചില്ലകൾ മുറിച്ചുമാറ്റി.ഇന്ന് രാവിലെ മുതൽ മരക്കൊമ്പുകൾ മുറിച്ച് മാറ്റൽ തുടങ്ങി. ഏറെ കാലമായി ചാലിശ്ശേരി പോലീസ് സ്റ്റേഷന്റെ വളപ്പിലുള്ള വലിയ മരങ്ങളുടെ കൊമ്പുകളാണ് റോഡിലേക്ക് ചാഞ്ഞ് അപകട ഭീഷണി സൃഷ്ടിച്ചിരുന്നത്. നാട്ടുകാരുടെയും മറ്റും ഏറെ നാളത്തെ ആവശ്യമാണ് ഇന്ന് യാഥാർത്ഥ്യമായത്.
കഴിഞ്ഞ ദിവസം പഞ്ചായത്ത് ബോർഡ് ചേർന്ന് മരം മുറിക്കുന്നതിനുള്ള ഫണ്ട് വകയിരുത്തിയിരുന്നു. മരം മുറി വിദ്ഗദരായ സക്കീർ, ബൈജു എന്നിവരുടെ നേതൃത്വത്തിൽ ഏഴ് തൊഴിലാളികളും നാട്ടുകാരും പങ്കെടുത്തു. കെ.എസ്.ഇ.ബി, പോലീസ്, പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, മറ്റു പഞ്ചായത്തംഗങ്ങൾ എന്നിവർ ചേർന്ന് സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു.
ചാലിശേരി സബ് ഇൻസ്പെക്ടർ എസ്.ശ്രീലാലിൻ്റെ നേതൃത്വത്തിൽ പോലീസ് ഗതാഗതം നിയന്ത്രിച്ചു.