തൃത്താല: തൃത്താല സബ്ജില്ലാ കലോത്സവം തൃത്താല കെ. ബി മേനോൻ സ്കൂളിൽ ഒക്ടോ. 22 മുതൽ 26 തീയതികളിൽ നടക്കും. 21 ന് രജിസ്ട്രഷനോടെ പരിപാടികൾ തുടങ്ങും.
പന്ത്രണ്ടോളം വേദികളിലായി നടക്കുന്ന മത്സരത്തിൽ എണ്ണായിരത്തിലധികം കുട്ടികൾ പങ്കെടുക്കും. 23 ന് പ്രിപ്രൈമറി കലോത്സവം നടക്കും.
കലോത്സവം 23 ന് മികച്ച നടിക്കുള്ള സംസ്ഥാന സിനിമ, അവാർഡ് ജേതാവ് ബീന. ആർ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ ജയ അധ്യക്ഷയാകും. 35 ഓളം ഇനങ്ങളിലായാണ് മത്സരം.
മുഖ്യകലാമേളക്ക് ഒപ്പം അറബിക്, സംസ്‌കൃത കലോത്സവങ്ങളും നടക്കും. പണിയ നൃത്തം, ഇരുളനൃത്തം, മലപ്പുലയാട്ടം എന്നിവ ഇത്തവണ കലാമേളയുടെ മുഖ്യ സവിശേഷതയാണ്.
സമാപന സമ്മേളനം 26 ന് വാദ്യകലാകാരൻ കലാമണ്ഡലം പെരിങ്ങോട്ട് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പി.റജീന അധ്യക്ഷയാകും.