അബുദാബി : 32 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുൻ
അബുദാബി കെഎംസിസി ഉപാധ്യഷൻ അബ്ബാസ് മൗലവിക്ക് അബുദാബി കെഎംസിസി തൃത്താല മണ്ഡലം കമ്മറ്റി യാത്രയയപ്പ് നൽകി.
അബുദാബി മലയാളി സമൂഹത്തിൽ സർവ്വ സ്വീകാര്യനായിരുന്നു ആനക്കര കൂടല്ലൂർ കൂട്ടക്കടവ് സ്വദേശിയായ പുളിക്കൽ അബ്ബാസ് മൗലവി
32 വർഷങ്ങൾക്ക് മുൻപ് അബുദാബിയിൽ എത്തി.അന്ന് മുതൽ തന്നെ നാട്ടിലെ ജീവ കാരുണ്യ മത സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്നപോലെ പ്രവാസ ലോകത്തും കർമ്മം കൊണ്ട് അടയാളപെടുത്തിയ വ്യക്തിത്വം.
അബുദാബിയിലെ കോസ്റ്റ് ഗാർഡിൽ ജോലി ചെയ്ത് വന്ന അദ്ദേഹം തന്റെ പരിമിതികളെയും മറികടന്നു കെഎംസിസിയുടെ താഴെ തട്ട് മുതൽ സംസ്ഥാന നേതൃത്വം വരെ എത്തി.
സംഘടന ദുർഘടമായ സന്ധിയിലൂടെ കടന്നു പോയ ഘട്ടത്തിൽ ആക്റ്റിംഗ് പ്രസിഡന്റ് ചുമതല വഹിക്കാനും സർവ്വ സ്വീകാര്യതയോടെ കെഎംസിസി യെ അബുദാബിയിൽ നയിക്കാനും അതു വഴി പാണക്കാട് കുടുംബത്തിന്റെ പ്രശംസക്കും പ്രീതി പിടിച്ചു പറ്റാനും കഴിഞ്ഞ മാതൃക നേതൃത്വമാണ് അബ്ബാസ് മൗലവി.
ഒക്ടോബർ 20 ഞായറാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ വെച്ച് നടന്ന യാത്രയയപ്പ് യോഗത്തിൽ റഷീദ് തുറക്കൽ സ്വാഗതം ആശംസിച്ചു. അബ്ദുൽ നാസർ കുമരനെല്ലൂർ അധ്യഷത വഹിച്ച യോഗം അബുദാബി കെഎംസിസി ആക്ടിങ് പ്രസിഡന്റ് റഷീദ് പട്ടാമ്പി ഉത്ഘാടനം ചെയ്തു.
കമ്മറ്റിയുടെ മെമെന്റോ മജീദ് അണ്ണാൻ തൊടിയും റഷീദ് പട്ടാമ്പിയും ഉപഹാരം മണ്ഡലം കമ്മറ്റി ഭാരവാഹികളും കൈമാറി.
മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു.
കെ ന്യൂസ് തൃത്താല