ബസിൽനിന്ന് കളഞ്ഞുകിട്ടിയ പഴ്സും പണവും തിരിച്ചേൽപ്പിച്ച് ജീവനക്കാർ

 



കൂറ്റനാട് : ബസിൽനിന്ന് കളഞ്ഞുകിട്ടിയ പഴ്സും പണവും തിരിച്ചേൽപ്പിച്ച് ജീവനക്കാർ. കൂറ്റനാട്-പാലക്കാട് റൂട്ടിലോടുന്ന സ്വകാര്യബസിലെ ജീവനക്കാരായ ആബിദും റിച്ചാർഡുമാണ് കൂറ്റനാട് സ്വദേശി സുമേഷിന് പഴ്സു‌ം 11,000 രൂപയും വിലപ്പെട്ട രേഖകളടങ്ങുന്ന പൊതിയും തിരികെ നൽകിയത്.


കൂറ്റനാട്ട് ഇറങ്ങിയശേഷം കടയിലെത്തിയപ്പോഴാണ് പഴ്‌സും രേഖകളും കൈമോശം വന്നതായി സുമേഷ് അറിഞ്ഞത്. തുടർന്ന്, ബസ് അസോസിയേഷൻ പ്രവർത്തകനായ കൂറ്റനാട് സ്വദേശി ഫൈസലിനെ ബന്ധപ്പെട്ടു. തുടർന്ന്, റിച്ചാർഡിനെയും ആബിദിനെയും ബന്ധപ്പെട്ടു.


ബസിൽ നഷ്ടപ്പെട്ട വിലപ്പെട്ട സാധനങ്ങൾ ഉടമയ്ക്ക് തിരിച്ചേല്പിച്ചതിനാൽ കഴിഞ്ഞമാസം ചാലിശ്ശേരി സി.ഐ. സതീഷ്കുമാറും നാട്ടുകാരും ആബിദിനെയും റിച്ചാർഡിനെയും അനുമോദിച്ചിരുന്നു. ഇവർ മുൻപും ഇത്തരത്തിൽ ബസിൽനിന്നുലഭിച്ച സാധനങ്ങൾ ഉടമയ്ക്ക് തിരിച്ചുനൽകിയതായി മാനേജർ ശശികുമാർ പറഞ്ഞു.

Tags

Below Post Ad