കേരള സർക്കാരിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃത്താല നിയോജകകമണ്ഡലം കമ്മറ്റി നടപ്പിലാക്കുന്ന "ശുചിത്വ തൃത്താല സുന്ദര തൃത്താല" പദ്ധതിക്ക് പരുതൂർ പഞ്ചായത്തിൽ തുടക്കമാകും.
പദ്ധതിയുമായ് സഹകരിച്ചു തൃത്താല നിയോജകമണ്ഡലത്തിലുള്ള എട്ടു പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ഏകോപന സമിതിയുടെ 19യൂണിറ്റുകളിൽ പഞ്ചായത്തു തലത്തിലുള്ള വ്യാപാരികളുടെ ജനറൽ ബോഡി യോഗം 2024 ഒക്ടോബർ 25 മുതൽ നവംബർ 4 വരെയുള്ള ദിവസങ്ങളിൽ നടക്കും.
ഓരോ പഞ്ചായത്തിനു കീഴിലും വ്യത്യസ്ത ദിവസങ്ങളിലായി നടത്തപ്പെടുന്ന യോഗങ്ങൾ അതാത് പഞ്ചായത്തിലെ പ്രസിഡണ്ട്മാരാണ് ഉദ്‌ഘാടനം ചെയ്യപ്പെടുന്നത് ,
ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്തം നൽകുന്നതോടൊപ്പം ഏകോപനസമിതി നടപ്പിനിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾക്ക് പഞ്ചായത്തുകളുടെ സഹകരണം ഉറപ്പു വരുത്തുകയും പഞ്ചായത്തുകളിൽ നിന്നും വ്യാപാരികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പഞ്ചായത്തു പ്രസിഡന്റ്മാരുടെ സാനിധ്യത്തിൽ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് യോഗം നടത്തപ്പെടുത്തുന്നത് ,
സമയബന്ധിതമായി നടപ്പിലാക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്ന ഈ പദ്ധതി തൃത്താല നിയോജകമണ്ഡലത്തിലെ മുഴുവൻ വ്യാപാരികളെയും ഉൾപ്പെടുത്തി നടപ്പിലാക്കണം എന്നാണു ഉദ്ദേശിക്കുന്നത് ,അതിന്റെ പ്രചാരണത്തിന്റെ ഭാഗമായി പത്രസമ്മേളനം വിളിച്ചു ചേർത്തു ,
പത്രസമ്മേളനത്തിനു കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ട് ഷക്കീർ TP ,നിയോജകമണ്ഡലം പ്രസിഡണ്ട് KR ബാലൻ ,മണ്ഡലം ജനറൽ സെക്രട്ടറി മുജീബ് തൃത്താല ,ട്രഷറർ കരീം കുമ്പിടി ,പ്രോഗ്രാം കോഡിനേറ്റർ ഷമീർ വൈക്കത്ത് ,ഷബീർ ചാലിശ്ശേരി എന്നിവർ സംസാരിച്ചു